കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. പ്രകാശ് ചിക് ബരൈക് രാജ്യസഭാംഗത്വം രാജിവച്ചു. രാജിവയ്ക്കുന്ന മൂന്നാമത്തെ തൃണമൂൽ എംപിയാണ് ഇദ്ദേഹം. രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണനാണ് രാജി സമർപ്പിച്ചത്.
നേരത്തെ, തൃണമൂൽ എംപിമാരായ സുകേന്ദു ശേഖർ റോയ്, സുഷ്മിത ദേബ് എന്നിവർ രാജിവച്ചിരുന്നു. ഇതോടെ, രാജ്യസഭയിലെ തൃണമൂൽ പാർട്ടിയുടെ അംഗബലം 10 ആയി കുറഞ്ഞു. മമത ബാനർജിയുടെ വിശ്വസ്ത സഹായി സുഖേന്ദു ശേഖർ റോയിയുടെ രാജിയോടെയാണ് ടിഎംസി പാർലമെന്റ് അംഗങ്ങൾക്കിടയിൽ പ്രതിസന്ധി ആരംഭിച്ചത്
അടുത്ത ആഴ്ചയ്ക്കുള്ളിൽ മൂന്ന് ടിഎംസി രാജ്യസഭാ എംപിമാർ കൂടി രാജിവച്ചേക്കാമെന്നും ഇത് പാർട്ടിയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.